കോയമ്പത്തൂര്‍: തിരുപ്പൂര്‍ ജില്ലയിലെ പല്ലടം കാമനായ്ക്കപാളയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൊല്ലം സ്വദേശി ജലീല്‍ എന്ന ജമാലുദ്ദീന്‍, ആദിത്യനെല്ലൂര്‍ സ്വദേശി നെബു, ഉമയനെല്ലൂര്‍ സ്വദേശി റാനിബ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം.
പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കേളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പഴയ കാറുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന കച്ചവടം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തിരുപ്പൂരില്‍ പോയി കൊല്ലത്തേക്ക് മടങ്ങി വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചുന്ന അംബാസിഡര്‍ കാര്‍ ലോറിയിലിടിക്കുകയായിരുന്നു.