നാട്ടുകാരുടെ മർദനമേറ്റ് മലപ്പുറത്ത് യുവാവ് മരിച്ചു

194
Photo courtsy : manorama online

മലപ്പുറം ∙ മങ്കടയിൽ നാട്ടുകാരുടെ മർദനമേറ്റ് യുവാവ് മരിച്ചു. കൂട്ടിൽ കുന്നശേരി നസീർ (40) ആണ് മരിച്ചത്. രാത്രി പ്രദേശത്തെ ഒരു വീട്ടിനടുത്ത് കണ്ട നസീറിനെ ഒരു സംഘമാളുകൾ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മർദനമേറ്റ് അവശനായി ഏറെനേരം സംഭവസ്‌ഥലത്തു തന്നെ കിടന്ന നസീറിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലാക്കിയത്.
നസീറിനു മർദനമേറ്റ വീട്ടിൽ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ചുവരുകളിലും വാതിലിലും രക്തക്കറ കണ്ടെത്തി. നസീർ ക്രൂരമായ മർദനത്തിന് ഇരയായതായാണു സൂചന. ചുവരിൽ തലയിടിപ്പിച്ചതിന്റെ പാടുകളുണ്ട്. മർദിക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന വടികളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ വാതിൽ തകർത്ത നിലയിലാണ്. സദാചാര ഗുണ്ടായിസമാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊലപാതകത്തില്‍ നാലുമുതല്‍ ഏഴുവരെ പ്രതികള്‍ ഉണ്ടാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
courtsy : manorama online

NO COMMENTS

LEAVE A REPLY