വീസ തട്ടിപ്പുകാരൻ ട്രെയിനിൽനിന്ന് രക്ഷപെട്ട സംഭവം: രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

214
Photo courtsy : manorama online

കോഴിക്കോട് ∙ കുപ്രസിദ്ധ വീസ തട്ടിപ്പുകാരൻ അബ്ദുൽസലാം കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട സംഭവത്തിൽ കോഴിക്കോട് എആർ ക്യാംപിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രതിക്കു അകമ്പടി പോയ രൂപേഷ്, സുരേഷ് എന്നീ പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. കോഴിക്കോടുനിന്നു കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഗൾഫിലേക്ക് തൊഴിൽ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിച്ച കേസിലെ പ്രതിയാണ് സലാം. മലപ്പുറത്തും കൊച്ചിയിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
ആലപ്പുഴക്കാരനായ ഇയാൾ മഞ്ചേരിയിലും വണ്ടൂരിലും കൊച്ചിയിലുമായി നിരവധി തട്ടിപ്പുക്കേസുകളിൽ പ്രതിയാണ്. കോഴിക്കോട് ജില്ലാജയിലിൽ റിമാൻഡ് തടവുകാരനായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് എ.ആർ.ക്യാംപിലെ രണ്ടു പൊലീസുകാർ അബ്ദുൾസലാമിനെ ട്രെയിനിൽ കൊണ്ടുപോയി.

ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ടശേഷം പ്രതി ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പണം തട്ടിയെടുക്കുന്നതിൽ വിദഗ്ധനായ അബ്ദുൾസലാം ഇനിയും ആളുകളെ പറ്റിക്കുമെന്നുറപ്പാണ്. ഇയാളെ പിടികൂടാൻ ഓരോ ദിവസം കഴിയുംതോറും തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.

NO COMMENTS

LEAVE A REPLY