അരുണാചൽ സർക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധം : സുപ്രീംകോടതി

223

ന്യൂഡൽഹി∙ അരുണാചൽ പ്രദേശ് സർക്കാരിനെ പിരിച്ചുവിട്ടത് നിയമ വിരുദ്ധമെന്നു സുപ്രീംകോടതി. സ്പീക്കറെ നീക്കിയ ഗവർണറുടെ നടപടി തെറ്റാണെന്നും കോൺഗ്രസ് സർക്കാരിനു അധികാരത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. കോൺഗ്രസ് വിമതരുമായി ചേർന്നു പുതിയ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിനു കനത്ത തിരിച്ചടിയാണിത്.

വിമത പ്രശ്‌നങ്ങള്‍ക്കിടെ നിശ്ചയിച്ച തീയതിക്കും മുമ്പ് ഗവർണര്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തത് ചോദ്യം ചെയ്ത് നിയമസഭാ സ്പീക്കര്‍ ആയിരുന്ന നബാന്‍ റെബിയയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കോൺഗ്രസിലെ ഉൾപ്പാർട്ടി കലാപത്തെത്തുടർന്നാണ് അരുണാചൽ പ്രദേശിൽ നാടകീയ രാഷ്ട്രീയ സംഭവങ്ങളുണ്ടായത്. അറുപതംഗ നിയമസഭയിൽ 47 പേരുടെ പിന്തുണയുണ്ടായിരുന്ന നബാം തുക്കി സർക്കാരിനെതിരെ 21 പാർട്ടി അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ, സ്പീക്കർ 14 കോൺഗ്രസ് അംഗങ്ങളെ അയോഗ്യരാക്കി. സ്പീക്കറുടെ നടപടി ഗൗനിക്കാതെയും സർക്കാരിന്റെ ശുപാർശ കണക്കിലെടുക്കാതെയും ഗവർണർ നേരിട്ടു നിയമസഭാ സമ്മേളനം വിളിച്ചതു പ്രശ്നം കൂടുതൽ സങ്കീർണമാക്കി.

NO COMMENTS

LEAVE A REPLY