അഴിമതിക്കേസുകൾ മുക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടി

183

തിരുവനന്തപുരം ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതിക്കേസുകൾ മുക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി വിജിലൻസ്. ബാർ കോഴ, പാറ്റൂർ കേസുകളടക്കം പരിശോധിക്കും. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യത ആരാഞ്ഞ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിയമോപദേശം തേടി.

മുൻമന്ത്രി കെ.ബാബുവിനെതിരായ ബാർ കോഴക്കേസ് അന്വേഷിച്ച എസ്പിമാർക്കെതിരെ കേസെടുക്കാനാണ് വിജിലൻസിന്റെ നീക്കം. എസ്പിമാരായ ആർ. നിശാന്തിനി, കെ.എം. ആന്റണി എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് വിജിലൻസ് ഒരുങ്ങുന്നത്. കെ.ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഇരുവരും നൽകിയിരുന്നത്. എസ്പിമാർ കേസന്വേഷിക്കുന്നതിൽ വീഴ്ചവരുത്തിയോ എന്നാണ് പരിശോധിക്കുക.

ജേക്കബ് തോമസ് വിജിലൻസ് തലപ്പത്ത് എത്തിയപ്പോൾതന്നെ മുൻസർക്കാരിന്റെ അഴിമതിക്കേസുകൾ കൃത്യമായി പരിശോധിച്ചിരുന്നു. എങ്ങനെയാണ് കേസുകൾ ഇല്ലാതായത് എന്നാണ് അദ്ദേഹം പരിശോധിച്ചത്. ഇതിനു പിന്നാലെയാണ് പാറ്റൂർ കേസും ബാർ കോഴക്കേസും അന്വേഷിച്ച ഉദ്യോഗസ്ഥരിലേക്ക് നടപടി പോകുന്നത്.

കെ. ബാബുവിനെതിരെ തെളിവില്ലെന്നാണ് ഇരു എസ്പിമാരും രണ്ടു തവണയായി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ഇത് പിന്നീട് കോടതിയിലും സമർപ്പിച്ചിരുന്നു. ആരോപണം ഉയർന്നപ്പോൾ മന്ത്രി രാജിവയ്ക്കുകയും പിന്നീട് തിരികെ അധികാരത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
courtesy : manorama online

NO COMMENTS

LEAVE A REPLY