കൽപറ്റ ∙ കൽപറ്റ കെഎസ്ആർടിസി ഗ്യാരേജിനു സമീപം നിർമാണത്തിലിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ അഞ്ചുനില കെട്ടിടം തകർന്നുവീണു. ആർക്കും പരുക്കില്ല. അപകടത്തിൽ ഗ്യാരേജിൽ നിറുത്തിയിട്ടിരുന്ന ഒരു ബസ് തകർന്നിട്ടുണ്ട്.സമീപത്തെ മരം ബസിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. പുലർച്ചെ നാലേമുക്കാലിനാണ് കെട്ടിടം തകർന്നു വീണത്. ഗ്യാരേജിനും ദേശീയ പാതയ്ക്കും ഇടയിൽ നിയമം ലംഘിച്ച് അശാസ്ത്രീയമായ രീതിയിൽ നിർമിച്ച കെട്ടിടമാണ് അപകടമുണ്ടാക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.