കൊച്ചി∙ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. സംസ്ഥാന ഡിജിപി സ്ഥാനത്തുനിന്നു ടി.പി. സെൻകുമാറിനെ സ്ഥലംമാറ്റിയതു ശിക്ഷയല്ലെന്നും പുതിയ തസ്തികയിൽ ശമ്പള, അലവൻസുകൾക്കു മാറ്റമില്ലെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചിരുന്നു.
പുറ്റിങ്ങൽ, ജിഷ കേസുകളുടെ കൈകാര്യത്തിലെ വീഴ്ചയാണു സ്ഥലംമാറ്റത്തിനു കാരണമെന്നും സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിലനിർത്തുന്നതു പൊതുജന താൽപര്യത്തിനു നിരക്കുന്നതല്ലെന്ന പൂർണബോധ്യത്തിലാണു നടപടിയെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ ഈ കേസുകൾ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തുവെന്നും ഇക്കാര്യം കോടതിക്കു ബോധ്യമുള്ളതാണെന്നുമായിരുന്നു സെൻകുമാർ മറുപടി.