ശ്രീനഗർ ∙ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനെ തുടർന്നു സംഘർഷമുണ്ടായ ജമ്മു കശ്മീരിലേക്ക് 2000 സിആർപിഎഫ് ജവാൻമാരെകൂടി അധികമായി നിയോഗിച്ചു. 20 കമ്പനി ജവാൻമാരെയാണ് കശ്മീരിലേക്ക് നിയോഗികഴിഞ്ഞ ആഴ്ച 2800 സിആർപിഎഫ് ജവാൻമാരെ കശ്മീരിലേക്ക് നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘത്തെ അയക്കുന്നത്. സൈനികരുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ യൂണിറ്റിലുള്ള ജവാൻമാരുടെ ചുമതലയാണ്.
അതേസമയം, ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. കശ്മീർ താഴ്‌വരയിൽ കർഫ്യു തുടരുന്നു. ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായി. മൊത്തം 3,100 പേർക്കു പരുക്കേറ്റു. ഇതിൽ 1500 പേർ സുരക്ഷാസൈനികരാണ്. ശനിയാഴ്ച കുപ്‍വാര ജില്ലയിലെ പൊലീസ് പിക്കറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിയതിനെ തുടർന്ന് പൊലീസ് വെടിയുതിർത്തു. ഇതിൽ ഒരു യുവാവ് കൊല്ലപ്പെട്ടു.