മുഖ്യമന്ത്രിയെ അവഹേളിച്ച് പൊലീസുകാരനു സസ്പെന്‍ഷന്‍

164

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട പൊലീസുകാരനു സസ്പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ രാജഗോപാലിനെതിരെയാണു നടപടി. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ കോഴിക്കോട് ടൗണ്‍ എസ്ഐയ്ക്കെതിരെയുള്ള നടപടിയിലായിരുന്നു വിമര്‍‍ശനം. മുഖ്യമന്ത്രിയെയും ഡിജിപിയെയും മാധ്യമങ്ങളെയും അവഹേളിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

സർക്കാർ പറഞ്ഞിരിക്കുന്ന ജോലിയാണ് പൊലീസുകാർ ചെയ്യുന്നത്. ജോലി ചെയ്ത ഒരാളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥരുടെ ആത്മാർഥത നശിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇരട്ടച്ചങ്ക് എന്നു പറഞ്ഞുനടന്നാൾക്ക് നട്ടെല്ല് എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ഗതികേടു വരില്ലായിരുന്നു എന്നു വ്യക്തമാക്കുന്ന പോസ്റ്റാണ് ഇയാൾ ഫെയ്സ്ബുക്കിലിട്ടത്.സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജഗോപാലിന്റെ മൊഴി രേഖപ്പെടുത്താനും വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി. പൊലീസിലെ വലതുപക്ഷ അനുകൂല പ്രവർത്തകനും പഴയകാല കെഎസ്‌യു പ്രവർത്തകനും ആണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇതോടെ അഭിഭാഷകരും മാധ്യമങ്ങളുമായുള്ള പ്രശ്നത്തിൽ പൊലീസിൽ രണ്ടു തരത്തിലുള്ള അഭിപ്രായമുണ്ടെന്നു വ്യക്തമായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY