ഋഷിരാജ് സിങ് പിടി മുറുക്കുന്നു

203

കോഴിക്കോട് ∙ ദിവസം ഒരു കേസെങ്കിലും റജിസ്റ്റർ ചെയ്യാത്ത എക്സൈസ് റേഞ്ചുകൾ പിടിക്കാൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഇറങ്ങുന്നു. ഈ റേഞ്ചുകളുടെ പരിധിയിൽ ഏതെങ്കിലും മദ്യശാല ലൈസൻസ് ലംഘിച്ചു പ്രവർത്തിച്ചാലും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥർക്കു നേരെ നടപടിയുണ്ടാകും.
പ്രവർത്തനം ശക്തിപ്പെടുത്താൻ എക്സൈസ് കമ്മിഷണർ ഉദ്യോഗസ്ഥർക്കു നിർദേശവും അതിനു സമയപരിധിയും നൽകിയിരുന്നു. ഇത് അവസാനിച്ചതിനെ തുടർന്നാണു കാര്യങ്ങൾ നേരിട്ടു പരിശോധിക്കാൻ അദ്ദേഹം ഇറങ്ങുന്നത്
ഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ ദിവസം ഒന്നോ രണ്ടോ കേസാണു റജിസ്റ്റർ ചെയ്തിരുന്നത്. അതിനാൽ ഓരോ റേഞ്ചിലും ദിവസവും കഞ്ചാവ്, ലഹരി മരുന്ന്, വാറ്റ്, ചാരായം, സ്പിരിറ്റ് കടത്തൽ, ഇന്ത്യൻ നിർമിത വിദേശ മദ്യം തുടങ്ങിയവ സംബന്ധിച്ചു ദിവസം ഒരു കേസെങ്കിലും റജിസ്റ്റർ ചെയ്യണമെന്നാണു നിർദേശം. കൂടാതെ ബീയർ ആൻ‍ഡ് വൈൻ പാർലറുകളിൽ ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്താനും നിർദേശിച്ചിരുന്നു. കമ്മിഷണർ തന്നെ പല ബീയർ ആൻഡ് വൈൻ പാർലറുകളിലും നേരിട്ടെത്തി പരിശോധന നടത്തി വരുന്നുണ്ട്

NO COMMENTS

LEAVE A REPLY