പപ്പടത്തിലും മായം

216

കോട്ടയം ∙ മലയാളിയുടെ പ്രിയപ്പെട്ട പപ്പടം മായത്തിൽ മുങ്ങുന്നു. അലക്കുകാരം മുതൽ എൻജിൻ ഒായില്‍ വരെയാണു പലരും ലാഭം കൊയ്യാനായി പപ്പടത്തില്‍ ചേര്‍ക്കുന്നത്. കാൻസറുണ്ടാക്കുന്ന സോഡിയം ബെൻസോയെറ്റും പപ്പടത്തില്‍ ചേര്‍ക്കുന്നതായി മനോരമ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.

നാട്ടിൻപുറത്തെ പരമ്പരാഗത പപ്പടനിർമാതാക്കളിൽനിന്ന് യന്ത്രവൽകൃതയുഗത്തിലെ വൻകിട ഉൽപാദകരിലേക്കു പപ്പടനിർമാണം മാറിയതോടെയാണ് മായം കലർത്തലും കൂടിയത്. ഉഴുന്നുമാവ്, പപ്പടക്കാരം, ഉപ്പ്, നല്ലെണ്ണ- ഇതാണ് പപ്പടത്തിന്റെ ചേരുവകള്‍. ഉഴുന്നുമാവിനു വിലയേറിയതോടെ മൈദയും കടലമാവും പകരക്കാരായി. പപ്പടക്കാരത്തിനു പകരം അലക്കുകാരവും ഒപ്പം 2ടി ഒായിലും സോഡിയം ബെൻസോയേറ്റും പാമോലീനും ഉപയോഗിക്കാൻ തുടങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച പ്ലാസ്റ്റിക് അച്ചുകളാണ് പപ്പടനിർമാണ യന്ത്രങ്ങളിൽ ഉപയോഗിക്കുന്നത്.
മായം ചേർക്കാതെയുണ്ടാക്കുന്ന പപ്പടങ്ങൾ എട്ടോ പത്തോ ദിവസം മാത്രമേ കേടുകൂടാതെയിരിക്കൂ. പിന്നീട് ഇവയുടെ നിറം ചുവപ്പാകും. എന്നാൽ മായം കലര്‍ന്ന പപ്പടത്തിനു മാസങ്ങളോളം ഒന്നും സംഭവിക്കില്ല.

courtesy : Manorama online

NO COMMENTS

LEAVE A REPLY