കണ്ണൂർ ∙ കൂത്തുപറമ്പ് തെക്കിലങ്ങാടിയിൽ സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെ അക്രമം. മേൽക്കൂരയുടെ ഓട്, സീലിങ്, ടിവി, ഫോട്ടോകൾ, ഫയലുകൾ തുടങ്ങിയവ നശിപ്പിച്ചു. ബിജെപിയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.
ലോക്കൽ സെക്രട്ടറി പി.എം.മധുസൂദനൻ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെ നേതാക്കൾ ഓഫിസ് സന്ദർശിച്ചു.