ന്യൂഡൽഹി ∙ ഈ മാസം 12, 13 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ഡല്‍ഹി ഹൈക്കോടതി വിലക്കി. എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകൾ നൽകിയ ഹർജിയിലാണ് വിധി. എസ്ബിഐയും അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനത്തിനെതിരായിരുന്നു അഖിലേന്ത്യാസമരം.
എസ്ബിഐ അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരാണ് ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചത്.