ടോം ഉഴുന്നാലിലിന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി

178

കോട്ടയം ∙ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഇന്നലെ ഫാദറിന്റേതെന്ന് പറയപ്പെടുന്ന വിഡിയോയും ചിത്രവും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പേജുതന്നെ അപ്രത്യക്ഷമായത്. യെമനിലെ അജ്ഞാത കേന്ദ്രത്തിൽ ഇരു കൈകളും നെഞ്ചിൽ ചേർത്തു നിൽക്കുന്ന ചിത്രമാണു പുറത്തുവന്നിരുന്നത്.

ഫാ. ടോമിന്റെ ഫെയ്സ്ബുക് വഴി ഭീകരർ പുറത്തുവിട്ട ചിത്രങ്ങൾ‌ ഇന്നലെ ഉച്ചയോടെയാണ് ലഭ്യമായത്. ചിത്രത്തിലുള്ളത് ഫാ. ടോം തന്നെയാണന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. എന്നാൽ ചിത്രം ഫാദറിന്റേതാണോയെന്നു വ്യക്തമല്ലെന്നും സന്ദേശങ്ങളുടെയും വിഡിയോയുടെയും കൃത്യതയിൽ സംശയമുണ്ടെന്നുമാണ് സലേഷ്യൻ സഭയുടെ നിലപാട്.

NO COMMENTS

LEAVE A REPLY