കോഴിക്കോട് ∙ നാലു ദിവസം മുൻപ് കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അവിടനല്ലൂർ കോട്ടക്കുന്നുമ്മൽ ഷിബു (34)വിനെയാണ് ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത്. നടുവണ്ണൂർ കോട്ടക്കുന്നുമ്മൽ എന്ന മലയുടെ മുകളിലുള്ള കിണറ്റിൽ നാലു ദിവസം മുൻപ് കാൽതെറ്റി ഇയാൾ വീഴുകയായിരുന്നു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല.
കിണറ്റിൽനിന്നു കരകയറാനാവാതെ കഴിയുകയായിരുന്ന ഇയാൾ ഇടവിട്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. ഇതുവഴി കടന്നുപോയയാൾ ഇതു കേട്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ ഫയർഫോഴ്സ് സ്ഥലത്തത്തി ഇയാളെ രക്ഷപെടുത്തി