എറണാകുളം∙ ടാങ്കർ സമരത്തെത്തുടർന്ന് കൊച്ചി റിഫൈനറിയിൽനിന്നുള്ള ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകൾ സമരം ചെയ്യുകയാണ്. 1400 ലോറികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം മുതൽ പാലക്കാട് വരെ 10 ജില്ലകൾ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു. അതേസമയം, സർക്കാർ ഇടപെടൽ ഇതുവരെയുണ്ടായിട്ടില്ല.
ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകളിൽ സെൻസർ ഘടിപ്പിക്കണമെന്ന നിർദേശമാണ് പ്രതിഷേധത്തിനു കാരണം. ഇതുമൂലം മൂന്നു ലക്ഷം രൂപയോളം അധികബാധ്യതയുണ്ടാകുമെന്നാണ് കരാറുകാറുടെ നിലപാട്. പുതിയ ടെൻഡർ വ്യവസ്ഥകൾ അംഗീകരിക്കാനാകില്ലെന്നു കരാറുകാർ അറിയിച്ചു. സ്വന്തമായി ടാങ്കറുകളുള്ള പെട്രോൾ പമ്പുകൾ മാത്രമാണ് ഇന്ധനം കൊണ്ടുപോകുന്നത്.