ഹൈക്കോടതിക്ക് അകത്തും പുറത്തും സംഘം ചേരുന്നത് നിരോധിച്ചു

171

കൊച്ചി∙ ഹൈക്കോടതിക്ക് അകത്തും പുറത്തും ചുറ്റു റോഡുകളിലും സംഘംചേരുന്നതും യോഗം പ്രകടനം, മൈക്ക് ഉപയോഗം ഇവ നടത്തുന്നതും ഹൈക്കോടതി നിരോധിച്ചു. കോടതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കു തടസമാകുന്ന തരത്തിൽ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ശ്രമങ്ങൾ പാടില്ല. പൗരന്മാർക്കു കോടതികളിലേക്കുള്ള സുഗമമായ പ്രവേശനത്തിനു തടസമുണ്ടാകരുത്. കോടതിക്കുള്ളിലും പരിസരങ്ങളിലും ക്രമസമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയുണ്ടായാൽ ഇടപെടാൻ പൊലീസിനു ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി.

സ്വമേധയാ ഹർജി നടപടികളിലൂടെയാണു ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും കേസിൽ കക്ഷിചേർത്തു. വിധിന്യായത്തിന്റെ ചുരുക്കം പത്രപരസ്യം നൽകണമെന്നും നിർദേശമുണ്ട്.

NO COMMENTS

LEAVE A REPLY