ഹൈദരാബാദിൽ പിടിയിലായ ഐഎസ് ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണത്തിന്

152

ഇന്ത്യയിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. അതേസമയം, കേരളത്തില്‍നിന്ന് ഉള്‍പ്പെടെ കാണാതായവരെ ഐഎസുമായി ബന്ധിപ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ദക്ഷിണേന്ത്യയിൽ ഐഎസിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന മുഹമ്മദ് അത്തവുളള റഹ്‌മാൻ(30), സയ്യിദ് നയിമത്തുള്ള ഹുസൈനി(42) എന്നിവർ പിടിയിലായത് ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ സഹായകരമാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. ഐഎസിൽ ചേരാൻ കൂടുതൽ പേർ രാജ്യം വിടുമെന്നും ഇന്റലിജന്റ്സ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്നും ഏറെപ്പേരെ കാണാതായിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്.

ഇവർക്ക് ഐഎസുമായി ബന്ധമുണ്ടോയെന്നറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യാന്തര ഏജൻസുകളുടെ സഹായം തേടും. ഹൈദരാബാദിൽനിന്നുളള കൂടുതൽപ്പേർ ഐഎസിൽ എത്തിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസുകളുടെ വിലയിരുത്തൽ.
courtesy : manorama online

NO COMMENTS

LEAVE A REPLY