ന്യൂഡൽഹി ∙ റിയോ ഒളിംപിക്സിനു മുന്നോടിയായുള്ള ഉത്തേജക മരുന്നു പരിശോധനയിൽ കുടുങ്ങിയ ഗുസ്തി താരം നർസിങ് യാദവിനുപകരം പ്രവീൺ റാണ മൽസരിക്കുമെന്നു റിപ്പോർട്ട്. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014 ൽ യുഎസിൽ നടന്ന ഡേവ് ഷൂൽസ് അനുസ്മരണ ഗുസ്തി ടൂർണമെന്റിൽ 74 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ താരമാണ് റാണ.