തീവ്രവാദക്കുറ്റം ചുമത്തി സൗദിയില്‍ ഇന്ത്യക്കാരൻ അറസ്റ്റിൽ

169

റിയാദ് ∙ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്ന ഭീകരനെ സൗദി അറേബ്യ അറസ്റ്റു ചെയ്തു. ഇന്ത്യയിലെ യുവാക്കളെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അൽ ഖായിദ അടക്കമുള്ള വിവിധ തീവ്രവാദ സംഘടനകളിലേയ്ക്ക് റിക്രൂട്ട് ചെയ്തതിൽ പങ്കുള്ള ഡോ: സബീല്‍ അഹമ്മദിനെയാണ് അറസ്‌റ്റ്‌ ചെയ്തത്.

അറസ്റ്റിലായ വ്യക്തി സബീല്‍ അഹമ്മദ് തന്നെയാണോ എന്ന് തിരിച്ചറിഞ്ഞ ശേഷം അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനാണ് നീക്കം. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഈ ജൂണിലാണ് അഹമ്മദിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്. ബെംഗളൂരു സ്വദേശിയാണ് സബീല്‍ അഹമ്മദ്. സബീലിന്റെ മൂത്ത സഹോദരന്‍ കഫീലാണ് 2007 ജൂണ്‍ 29ന് ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ ഭീകരാക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ കഫീൽ അഹമ്മദ് കൊല്ലപ്പെട്ടു .ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ചു ഡോ: സബീൽ അഹമ്മദിനെ ബ്രിട്ടൻ പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തി.

സബീൽ പിന്നീട് സൗദിയിലേക്ക് കടക്കുകയായിരുന്നു. ഇയാൾക്കുവേണ്ടി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

NO COMMENTS

LEAVE A REPLY