കൊല്ലത്ത് വെല്ലുവിളിയുമായി മന്ത്രിയും എംപിയും

210
photo credit : manorama online

കൊല്ലം ∙ കൊല്ലത്തു മന്ത്രിയും എംപിയും തമ്മിലുള്ള പോർവിളി രൂക്ഷമാകുന്നു.ചർച്ചകളിൽ നിന്നു നിന്നു തന്നെ ഒഴിവാക്കുന്നതു ശരിയല്ലെന്നു വ്യക്തമാക്കി എംപി പ്രേമചന്ദ്രൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു കഴിഞ്ഞദിവസം കത്തു നൽകി. ജില്ലയിൽ മന്ത്രിതലത്തിൽ വിളിക്കുന്ന വികസനപ്രവർത്തന അവലോകന യോഗത്തിൽ നിന്നു എംപി പ്രേമചന്ദ്രനെ തുടർച്ചയായി ഒഴിവാക്കുന്നതാണു വെല്ലുവിളിക്കു തുടക്കമിട്ടത്.

മന്ത്രിതലത്തിൽ നടക്കുന്ന യോഗങ്ങൾ തന്നെ അറിയിക്കാറില്ല. അല്ലെങ്കിൽ തനിക്കു പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷം യോഗദിവസം രാവിലെയാണ് അറിയിപ്പുതരുന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക മന്ത്രിയുടെ ഓഫിസിൽ നിന്നു തയാറാക്കി ഉദ്യോഗസ്ഥർക്കു നൽകും. ഇതിൽ എംപിയെ ഒഴിവാക്കുന്നതു തെറ്റാണ്. ലോക്സഭാംഗമെന്ന നിലയിൽ സർക്കാർ തലത്തിൽ നടക്കുന്ന വികസന–അവലോകന യോഗങ്ങളിൽ പങ്കെടുക്കാൻ തനിക്ക് അവകാശമുണ്ടെന്നും കത്തിൽ പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ഇതാണു മന്ത്രിയെ ചൊടിപ്പിച്ചത്. അവർ രൂക്ഷമായ ഭാഷയിൽ എംപിയെ വിമർശിച്ചു. പ്രേമചന്ദ്രൻ കുറച്ചുകൂടി സഹിഷ്ണുതയോടെ പെരുമാറണം. തുടക്കത്തിലേ ഇത്രയും കടുത്ത ഭാഷ ഉപയോഗിക്കരുത്. മാലിന്യസംസ്കരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ എംപി പങ്കെടുത്തില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട യോഗമാണു പ്രേമചന്ദ്രൻ ഉദ്ദേശിക്കുന്നതെങ്കിൽ അതു കഴിഞ്ഞകാല പ്രവൃത്തികളുടെ തുടർച്ചയായിരുന്നു. പ്രേമചന്ദ്രൻ എംപിയായശേഷം ദേശീയപാത 744ന്റെ ഒരു യോഗവും വിച്ചിട്ടില്ല. പ്രേമചന്ദ്രൻ ഒന്നും ചെയ്യാതിരിക്കുകയും മറ്റുള്ളവർ എന്തെങ്കിലും ചെയ്യുമ്പോൾ അതിനോട് അസഹിഷ്ണുത പുലർത്തുന്നതു ശരിയല്ലെന്നുമാണു മന്ത്രി പ്രതികരിച്ചത്.

ഇതിനു പിന്നാലെ മന്ത്രിയുടെ നിലപാടിനെ വിമർശിച്ചു പ്രേമചന്ദ്രൻ രംഗത്തെത്തി. എന്തുകൊണ്ട് ലോകസഭാംഗത്തെ യോഗത്തിൽ നിന്നൊഴിവാക്കി എന്നു വിശദീകരിക്കാൻ മന്ത്രിക്കി ബാധ്യതയുണ്ട്. അതിനു തയ്യാറാകാതെ നല്ലനടപ്പു വിധിക്കുന്നത് അസഹിഷ്ണുതയുടെ തെളിവാണ്. എംപി എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ താൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ കൂടി കൊണ്ടാണു കൊല്ലം ബൈപാസിന്റെയും ദേശീയപാത 744 ഉൾപ്പെടെയുള്ള ദേശീയപാതകളുടെയും വികസനം സാധ്യമായതെന്നു മന്ത്രി മനസ്സിലാക്കണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപി യോഗം വിളിച്ചു ചേർത്തില്ലെന്ന മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപി യുടെ അദ്ധ്യക്ഷതയിൽ കൊല്ലത്തു നിരവധി തവണ അവലോകനയോഗം നടന്നിട്ടുണ്ട്. അവ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രൻ മന്ത്രിയെ ഓർമിപ്പിച്ചു.

NO COMMENTS

LEAVE A REPLY