ജിഷ വധം: പ്രതി അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂരിൽ തെളിവെടുപ്പിനെത്തിച്ചു

221
photo credit : manorama online

പെരുമ്പാവൂർ ∙ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുമായി പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തി അന്വേഷണസംഘം തെളിവെടുത്തു. വീടിനു സമീപപ്രദേശങ്ങളിലും കൊലപാതകത്തിനുശേഷം പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തി.

അമീർ താമസിച്ചിരുന്ന ലോഡ്ജിൽ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങൾ തിങ്ങി കൂടിയതിനാൽ ലോഡ്ജിനുള്ളിൽ കയറിയില്ല. മുഖം മറച്ചാണ് അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

അമീറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാൻ കോടതിയെ സമീപിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂർ വിട്ടുപോയതും അമീർ കൃത്യമായി പൊലീസിനോട് വിവരിക്കുന്നുണ്ട്. എന്നാൽ, കൊലപാതകത്തിനു വിശ്വസനീയമായ കാരണങ്ങളല്ല വെളിപ്പെടുത്തിയത്. കേസിൽ പൊലീസ് കാണുന്ന ഏറ്റവും ദുർബലമായ ഘടകവും ഇതാണ്. മാത്രമല്ല കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതും പൊലീസിനു തലവേദനയാകുന്നു.
courtsy : manorama online

NO COMMENTS

LEAVE A REPLY