കശ്മീരിൽ അതീവ ജാഗ്രത നിർദേശം

171
photo credit : manorama online

ശ്രീനഗർ ∙ ബുർഹാൻ വാനി (22) സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. 96 സുരക്ഷ ഉദ്യോഗസ്ഥരടക്കം 126ലധികം പേർക്ക് പരുക്കേറ്റു. ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞ ഇനിയും പിൻവലിച്ചിട്ടില്ല. അമർനാഥ് യാത്രയ്ക്കുള്ള നിരോധനവും തുടരുകയാണ്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭ്യർഥിച്ചു. പൊലീസ് നടപടിയിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ മെഹബൂബ മുഫ്തി അഗാധദുഃഖം രേഖപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടുന്നതിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ശ്രീനഗറിൽനിന്ന് 85 കിലോമീറ്റർ അകലെ ബുംദൂര ഗ്രാമത്തിൽ വാനി അടക്കം മൂന്നു തീവ്രവാദികളാണു സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചത്. ഒളിത്താവളം വളഞ്ഞ സേനയ്ക്കുനേരെ തീവ്രവാദികൾ വെടിവച്ചതുകൊണ്ടാണു ഹിസ്‌ബുൽ മുജാഹിദീൻ കമാൻഡറെ വെടിവച്ചു കൊന്നതെന്ന് എഡിജി (സിഐഡി) എസ്.എം.സഹായ് പറഞ്ഞു. വാനിയെ അറസ്റ്റ് ചെയ്യുകയോ ജീവനോടെ പിടികൂടുകയോ ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു

NO COMMENTS

LEAVE A REPLY