മംഗളൂരു∙മലയാളി പെണ്‍കുട്ടി റാഗിങ്ങിനിരയായ കേസിൽ മൂന്നാം പ്രതിക്കു ജാമ്യം. ഇടുക്കി സ്വദേശി കൃഷ്ണപ്രിയയ്ക്കാണ് ജാമ്യം ലഭിച്ചത്. ഒന്നും രണ്ടും പ്രതികൾക്കു ജാമ്യമില്ല. ആതിരയുടെയും ലക്ഷ്മിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കലബുറഗി സെക്കന്‍ഡ്സ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ, കൊല്ലം സ്വദേശി ലക്ഷ്്മി എന്നിവര്‍ കഴിഞ്ഞ 24 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ നേരത്തെ ഇതേ കോടതി തള്ളിയിരുന്നു.
കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി എ.എസ്.ഝാൻവി റാഗിങ്ങിനിരയായ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ തങ്ങളുടെ വാദങ്ങൾ വ്യക്തമാക്കിയിരുന്നു.