ബുർഹാൻ വാനി വധം : കശ്മീരിൽ സംഘർഷം തുടരുന്നു, മരണം 30

170
photo credit : manorama online

ശ്രീനഗർ ∙ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്നു ജമ്മു കശ്മീരിലുണ്ടായ സംഘർഷം തുടരുന്നു. പൊലീസ് വെടിവയ്പ്പിലും ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 150 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 300 പേർക്ക് പരുക്കേറ്റു. ദക്ഷിണ കശ്മീരിലാണ് കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. ഷോപ്പിയാൻ, പുൽവാമ, ആനന്ത്നാഗ്, കുൽഗാം തുടങ്ങിയ ജില്ലകളിലാണ് അക്രമം. സ്ഥലത്ത് കർഫ്യൂ തുടരുകയാണ്.
പുൽവാമ ജില്ലയിലെ ആച്ചൻ ഗ്രാമത്തിൽ പൊലീസ് പോസ്റ്റിന് പ്രതിഷേധക്കാർ തീയിട്ടു. മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. വിഘടനവാദി നേതാക്കളായ സയിദ് അലി ഷാ ഗിലാനി, മിർവായിസ് ഉമർ ഫറൂഖ്, മുഹമ്മദ് യാസിൻ മാലിക് എന്നിവരുൾപ്പെടെയുള്ളവർ കരുതൽ തടങ്കലിലാണ്. സംഘർഷത്തെ തുടർന്ന് ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. എട്ട് കമ്പനി സിആർപിഎഫിനെ കശ്മീരിലേക്ക് നിയോഗിച്ചുവെന്ന് കേന്ദ്രം അറിയിച്ചു.

NO COMMENTS

LEAVE A REPLY