യുവതീയുവാക്കളെ കാണാതായ കേസ് ഫയലുകൾ ഇന്റലിജൻസ് വിഭാഗം ജില്ലതിരിച്ചു പരിശോധിച്ചുതുടങ്ങി

195

കൊച്ചി ∙ സംസ്ഥാനത്തെ . മലയാളി യുവാക്കളെ രാജ്യാന്തര ഭീകരസംഘടന റിക്രൂട്ട് ചെയ്തതായുള്ള പരാതിയെ തുടർന്നാണു പരിശോധന. പറവൂർ അണ്ടിപ്പിള്ളിക്കാവ് സ്വദേശിയായ യുവതിയുടെ തിരോധാനത്തിൽ സംശയമുണ്ടെന്നു ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

ആറുമാസം മുൻപു വരാപ്പുഴ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച യുവതി കഴിഞ്ഞ മാസമാണ് ഈ ബന്ധം ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോയത്. വിവാഹത്തിനു മുൻപുതന്നെ യുവതി മതം മാറിയിരുന്നെങ്കിലും ഇക്കാര്യം മറച്ചുവച്ചാണു വരാപ്പുഴ സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ അണ്ടിപ്പിള്ളിക്കാവിലെ വീട്ടിലും ഭർത്താവിന്റെ വരാപ്പുഴയിലെ വീട്ടിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവെടുപ്പു നടത്തി. പ്ലസ് ടു വരെ ഖത്തറിലാണു യുവതി പഠിച്ചിരുന്നത്.

അവിടെനിന്നു മാതാപിതാക്കൾക്കൊപ്പം നാട്ടിലെത്തി സ്ഥിരതാമസമാക്കി. അതിനിടയിലായിരുന്നു വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം നടത്തിയത്. ഒരുമാസം മുൻപു കാണാതായതോടെ ബന്ധുകളുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടയിൽ പറവൂർ മജിസ്ട്രേട്ട് കോടതിയിൽ മറ്റൊരു യുവാവിനൊപ്പം നേരിട്ടു ഹാജരായ യുവതി, സ്വന്തം ഇഷ്ടപ്രകാരമാണു ഭർത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം ജീവിക്കുന്നതെന്നു മൊഴി നൽകി. ഷാർജയിൽ ജോലി ലഭിച്ചതായാണു യുവതി ബന്ധുക്കളോടു പറഞ്ഞതെങ്കിലും ഫോൺ നമ്പറുകൾ പരിശോധിച്ച പൊലീസ് നിലമ്പൂർ, കാസർകോട്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ഇവർ തങ്ങിയതെന്നു തിരിച്ചറിഞ്ഞു.

സമാന സംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ അണ്ടിപ്പിള്ളിക്കാവിലെ യുവതിയുടെ തിരോധാന കേസിന്റെ ഫയലും കൈമാറിയിട്ടുണ്ട്. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടു കൊച്ചി കേന്ദ്രീകരിച്ചു വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ടുപേർ സംശയത്തിന്റെ നിഴലിലാണ്. നഗരത്തിലെ ഒരു ക്രിമിനലും മൂവാറ്റുപുഴയിലെ മതനേതാവുമാണു സംശയിക്കപ്പെടുന്നത്.

ഇവരുടെ നീക്കങ്ങൾ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും റിക്രൂട്മെന്റിൽ ഇവർക്കുള്ള പങ്കു സ്ഥിരീകരിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കശ്മീർ അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാസേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട തമ്മനം സ്വദേശി മുഹമ്മദ് യാസിൻ (വർഗീസ് ജോസഫ്) നഗരത്തിലെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ്, ഇപ്പോൾ സംശയിക്കപ്പെടുന്ന ക്രിമിനലിന്റെ മൊഴി അന്നു രേഖപ്പെടുത്തിയിരുന്നു.
courtesy : manorama online

NO COMMENTS

LEAVE A REPLY