കൊച്ചി ∙ ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മാണിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാണിക്കു താൽപര്യമുണ്ടെങ്കിൽ എൻഡിഎയിലേക്കു വരാം. അദ്ദേഹം വരുന്നതിൽ ബിഡിജെഎസിന് എതിർപ്പില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
മദ്യനയം സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടാക്കി. ടൂറിസം മേഖലയിലടക്കം ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. മദ്യനയം പുന:പരിശോധിക്കണമെന്നും മദ്യാസക്തി കൂട്ടാത്ത തരത്തിൽ പുതിയ മദ്യനയത്തിനു രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.