ദാമോദരൻ സർക്കാർ അഭിഭാഷകനല്ല : കോടിയേരി

179

തിരുവനന്തപുരം∙ എം.കെ.ദാമോദരൻ സർക്കാർ അഭിഭാഷകനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണ്. സർക്കാരിനെതിരായ കേസിൽ അദ്ദേഹം ഹാജരായിട്ടില്ല. സാന്റിയാഗോ മാർട്ടിന്റെ കേസിൽ കേന്ദ്രമായിരുന്നു എതിർകക്ഷി. സ്വന്തം നിലയ്ക്ക് ഹാജരാകാൻ ദാമോദരന് അവകാശമുണ്ട്.സർക്കാർ കക്ഷിയായ കേസുകളിൽ ഹാജരായിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിവേചനം കാട്ടേണ്ടത് അദ്ദേഹമാണെന്നും കോടിയേരി പറഞ്ഞു.

NO COMMENTS

LEAVE A REPLY