കൊല്ലം ∙ പുനലൂർ ചെമ്പനരുവി എംഎസ്‌സി എൽപി സ്കൂളിൽ കുട്ടികൾക്കു വിതരണം ചെയ്യാൻ തയാറാക്കിയ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി. സംഭവത്തിൽ അയൽവാസിയായ സത്യനെ അറസ്റ്റ് ചെയ്തു. വിഷം കലർത്താനുള്ള കാരണം ഇനിയും വ്യക്തമല്ല. കുട്ടികൾക്കു കഞ്ഞി വിതരണം ചെയ്യുന്നതിനു മുൻപ് കണ്ടെത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കഞ്ഞിപ്പുരയ്ക്കു സമീപത്തുനിന്ന് ഒരാൾ ഓടിമറയുന്നതു കണ്ടു നടത്തിയ പരിശോധനയിലാണ് കഞ്ഞിയിൽ വിഷം ചേർത്തതായി കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി