കോഴിക്കോട്∙ യൂത്ത്്ലീഗ് പ്രവർത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വേളം സ്വദേശികളായ ബഷീര്‍, അബ്ദുറഹിമാന്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. ഇരുവരും ഒളിവിലാണ്. ഇന്നലെ രാത്രിയാണു പുത്തലത്ത് വീട്ടിൽ നസ്റുദ്ദീൻ കുത്തേറ്റു മരിച്ചത്.
രാത്രി ഏഴരയോടെ പുത്തലത്ത് അങ്ങാടിക്കു സമീപത്ത് റോഡരുകിൽ നസ്റുദ്ദീനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്തു ലീഗിന്റെ പ്രാദേശിക യോഗത്തിലുണ്ടായ വാക്കേറ്റം മൊബൈലിൽ പകർത്തിയതിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.