മലബാർ സിമന്റ്സ് അഴിമതി : വിജിലൻസ് കേസെടുക്കും

163

കൊച്ചി∙ മലബാർ സിമന്റ്സ് അഴിമതിയാരോപണത്തിൽ ഹൈക്കോടതി വിമർശനത്തെത്തുടർന്ന് വിജിലൻസ് കേസെടുത്ത് അന്വേഷിക്കും. സിപിഎം നേതാവും മുൻമന്ത്രിയുമായ എളമരം കരീം അടക്കം എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അന്വേഷണപരിധിയിൽ ഉൾപ്പെടും. വ്യവസായി വി.എം.രാധാകൃഷ്ണനുമായി ബന്ധമുള്ളവർ സംശയത്തിന്റെ നിഴലിലാണ്. ഐഎഎസുകാരും മലബാർ സിമന്റ്സ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ആദ്യ പ്രതിപ്പട്ടികയിൽ ആറുപേർ ഉൾപ്പെടുമെന്നാണ് സൂചന.

മലബാർ സിമന്റ്സ് അഴിമതിയാരോപണത്തിൽ കേസെടുക്കാതെ വിജിലൻസ് ഡയറക്ടറും അഡീ. ചീഫ് സെക്രട്ടറിയും പ്രതികൾക്കു മുന്നിൽ കുമ്പിട്ടു നിന്നതു സർക്കാരിന്റെ ഉന്നത ഇടപെടൽ മൂലമാണോ എന്നു ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗൗരവമുള്ള കുറ്റങ്ങൾ ബോധ്യപ്പെട്ടിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാത്ത വിജിലൻസ് ഡയറക്ടറെയും ഒരു പ്രതിയൊഴികെ മറ്റുള്ളവർക്കെതിരെ നടപടി വേണ്ടെന്നു നിർദേശിച്ച അഡീ. ചീഫ് സെക്രട്ടറിയെയും കോടതി രൂക്ഷമായി വിമർശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കേസെടുത്തില്ലെങ്കിൽ വിജിലൻസ് ഡയറക്ടർ 18നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ജസ്റ്റിസ് ബി. കെമാൽപാഷ നിർദേശിച്ചു.

NO COMMENTS

LEAVE A REPLY