കാവ്യാ മാധവന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിച്ചയാൾ പിടിയിൽ

190

കൊച്ചി∙ നടി കാവ്യാ മാധവന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിച്ചയാൾ പിടിയിൽ. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കാവ്യാ മാധവൻ സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനു നൽകിയ പരാതിയെത്തുടർന്നാണു നടപടി.

നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നു. നാലു വർഷമായി കാവ്യയുടെ പേരിൽ ഇയാൾ വ്യാജ അക്കൗണ്ട് ഉപയോഗിക്കുകയാണ്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ 12 വ്യാജ അക്കൗണ്ടുകൾ ഇത്തരത്തിൽ കാവ്യാ മാധവന്റേതായി ഉണ്ടെന്നു കണ്ടെത്തി. ഇവരും നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു

NO COMMENTS

LEAVE A REPLY