ഡൽഹിയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ

180

ന്യൂഡൽഹി∙ ഡൽഹിയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഡൽഹി പാലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്തു ചൂഷണം ചെയ്തതിനാലാണു കൊല നടത്തിയതെന്നു യുവതി മൊഴി നൽകി. ബുധനാഴ്ചയാണ് മയൂർവിഹാർ എക്സ്റ്റൻഷൻ സമാചാർ അപാർട്മെന്റ് 129ൽ താമസിക്കുന്ന ആലുവ ചൊവ്വര പുറവരിക്കൽ വീട്ടിൽ പി.ബി.വിജയകുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംശയകരമായ സാഹചര്യത്തിൽ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപാർട്മെന്റിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രാവിലെ പത്തു മണിക്ക് ഫ്ലാറ്റിലേക്കു യുവതി പ്രവേശിക്കുന്നതും 12 മണിയോടെ പുറത്തേക്കു പോകുന്നതുമാണ് സിസിടിവിയിൽ പതിഞ്ഞിരുന്നത്. ദൃശ്യങ്ങൾ വിജയകുമാറിന്റെ കുടുംബത്തെ കാണിച്ചുവെങ്കിലും യുവതിയെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ജോലിക്കു പോയ നികുതിവകുപ്പ് ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധരാദേവി പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റിരു

NO COMMENTS

LEAVE A REPLY