മുംബൈ ∙ ഇസ്‌ലാമിക പണ്ഡിതൻ . രാവിലെ 10 മണിയോടെയാണ് വാർത്താസമ്മേളനം. ദക്ഷിണമുംബൈയിലെ ഒരു ഹാളിലാണ് സ്കൈപ് വഴിയുള്ള വാർത്താസമ്മളനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വാർത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും വേദി അനുവദിക്കാത്തതിനാൽ റദ്ദാക്കുകയായിരുന്നു.
ധാക്ക ഭീകരാക്രമണത്തിനും ഐഎസിൽ ചേരാൻ ശ്രമിച്ചെന്നു സംശയിക്കപ്പെടുന്ന മലയാളികളടക്കമുള്ളവർക്കും തന്റെ പ്രസംഗങ്ങൾ പ്രേരകമായെന്ന ആരോപണത്തിനു നായിക് മറുപടി നൽകിയേക്കും. സൗദി അറേബ്യയിലാണ് സാക്കിർ ഇപ്പോഴുള്ളത്.
വിവിധ അന്വേഷണ ഏജൻസികൾ വാർത്താസമ്മേളനം നിരീക്ഷിക്കും. നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക സ്രോതസുകളും ദേശീയ അന്വേഷണസംഘവും മുംബൈ പൊലീസും പരിശോധിച്ചുവരികയാണ്.