റിയോ ഡി ജനീറോ∙ ആധുനിക ഒളിംപിക്സിന്റെ 31–ാം അധ്യായത്തിനു തിരിതെളിഞ്ഞു. ഇനി എല്ലാ കണ്ണും റിയോയിലേക്ക്. ലാറ്റിന്‍ അമേരിക്കന്‍ കായിക മുന്നേറ്റത്തിനൊപ്പം എന്നും പറഞ്ഞുകേട്ട മാറക്കാന സ്റ്റേഡിയം തെളിഞ്ഞുനില്‍ക്കുന്നു. വെല്ലുവിളികളെ അതിജീവിച്ചു ബ്രസീല്‍ ഒരുക്കിവച്ച വിസ്മയക്കാഴ്ചകളുടെ ചെപ്പുതുറന്നതോടെ ലോകത്തിന്റെ കാഴ്ച ഇവിടേക്കായി. ട്രാക്കിലും ഫീല്‍ഡിലും പുതിയ ചരിത്രഗാഥകള്‍ രചിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ ബാക്കി.
ബെയ്ജിങ് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഒളിംപിക്സിനെത്തുന്ന ഇന്ത്യ മികച്ച പ്രതീക്ഷയിലാണ്. 118 താരങ്ങളടങ്ങിയ നിരയിൽ മെഡൽ പ്രതീക്ഷയുള്ള ഒട്ടേറെപ്പേരുണ്ട്.