തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയിൽ ദാമോദരൻ പ്രതിഫലം വാങ്ങുന്നില്ല. അതിനാൽ ഏതു കേസ് വാദിക്കുന്നതിലും അദ്ദേഹത്തിന് ഒരു തടസ്സവുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതിനിടെ ക്വാറി ഉടമകൾക്കായും ദാമോദരൻ നാളെ ഹൈക്കോടതിയിൽ ഹാജരാകും. ക്വാറിക്കു പരിസ്ഥിതി അനുമതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹാജരാകുന്നത്. മുൻപും ഈ കേസിൽ അദ്ദേഹം ഹാജരായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരൻ, സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായതിനെതിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ദാമോദരൻ ജിഷയുടെ കൊലയാളിക്കുവേണ്ടിയും ഹാജരാകുമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതിനു മറുപടിയായിട്ടാണ് ദാദോമരനെ പിന്തുണച്ച് മുഖ്യമന്ത്രി സംസാരിച്ചത്. വിവാദവിഷയത്തിലെ മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണമാണിത്.
മാർട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ദാമോദരൻ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാർട്ടിനെതിരായ 23 കേസുകൾ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സർക്കാർ ചുമതലയേറ്റ ശേഷം ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാർട്ടിനുവേണ്ടി ദാമോദരൻ തുടർച്ചയായി ഹാജരായതു വിവാദമായിരുന്നു.
എൽഡിഎഫ് അധികരത്തിലെത്തിയപ്പോൾ അഡ്വക്കറ്റ് ജനറൽ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എം.കെ.ദാമോദരനെയാണ്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്ഥാനമേൽക്കാൻ തയാറായില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പുതിയ പദവി എൽഡിഎഫ് അദ്ദേഹത്തിനു നൽകിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറൽ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്ക് മാത്രമായി നിയമോപദേശകൻ നിയമിതനായ