ന്യൂഡൽഹി∙ പശുവിനെ കൊന്നെന്ന് ആരോപിച്ച് ഗുജറാത്തില്‍ ദലിത് യുവാക്കളെ മർദിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സംഭവത്തെ . ഗുജറാത്തിലായാലും മറ്റേതു സംസ്ഥാനത്തിലായാലും ദലിതർക്കെതിരെ അക്രമം ഉണ്ടായാൽ അവരെ സഹായിക്കാൻ കേന്ദ്ര സർക്കാരുണ്ടാകും. ദലിതർക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ചുചേരണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
മര്‍ദനത്തിനിരയായവര്‍ക്ക് നീതി ഉറപ്പാക്കും. സംസ്ഥാന സർക്കാർ ഇതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. കേസിൽ ഒൻപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യവിലോപനത്തിനു നടപടിയെടുത്തിട്ടുണ്ടെന്നും രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു.
ഗുജറാത്തിൽ ദലിതരെ മര്‍ദ്ദിച്ച സംഭവം ചൂണ്ടികാട്ടി പാര്‍ലമെന്റിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷം കടന്നാക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപെട്ടു. ആര്‍എസ്എസും ബിജെപിയും ആസൂത്രിതമായി ദലിതര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ ആരോപിച്ചു.
അതിനിടെ, ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശത്തെ നരേന്ദ്ര മോദി സർക്കാർ ബലമായി പിടിച്ചെടുക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. അവർക്കെതിരെ അക്രമം നടത്തുന്നവരെ സർക്കാർ സംരക്ഷിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗുജറാത്തിലേത്. മോദി സര്‍ക്കാര്‍ സമൂഹത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം തെറ്റായി ഉപയോഗിച്ച് ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനും ഇടുങ്ങിയ ആശയം പ്രചരിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.