കശ്മീർ സംഘർഷം: നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതലയോഗം ഇന്നു നടക്കും

170

ന്യൂഡൽഹി∙ .കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദമായ വിവരണം ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയ്ക്കു മുന്നിൽ അവതരിപ്പിക്കും.
പ്രധാനമന്ത്രിയുടെ യോഗത്തിനു മുന്നോടിയായി ഇന്നലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെയും ഉന്നതതലനേതാക്കളുടെയും യോഗം നടന്നിരുന്നു. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാനി സൈനികനടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷാവസ്ഥ കശ്മീരിൽ ഇപ്പോഴും തുടരുകയാണ്. നിരോധനാജ്ഞയും മൊബൈൽ ഇന്റർനെറ്റ് നിരോധനവും നിലനിൽക്കുന്നുണ്ട്. സംഘർഷത്തിൽ ഇതുവരെ 30 ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ദക്ഷിണ കശ്മീരിലാണ് കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY