ആലപ്പുഴ ∙ പുന്നപ്രയ്ക്ക് സമീപം ട്രെയിലർ ലോറി അപകടത്തിൽ പെട്ടതിനെ തുടർന്ന് വൻ ഗതാഗത കുരുക്ക്. പുലർച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. ഒൻപതു മണിയോടെ ലോറി മാറ്റിയെങ്കിലും കുരുക്ക് അഴിഞ്ഞിട്ടില്ല. പുന്നപ്ര മേഖല കടക്കുന്നതിനു ശരാശര ഒരു മണിക്കൂറാണ് എടുക്കുന്നത്. കപ്പക്കടയിലാണ് അപകടം. തൊട്ടടുത്ത് റോഡിൽ തറയോടു പാകുന്നതിനാൽ ഗതാഗത നിയന്ത്രണമുണ്ട്. ഇവിടെയും മണിക്കൂറുകൾ നീളുന്ന കുരുക്കാണ്. ദേശീയപാതയുടെ സമാന്തര പാതയായ പഴയനടക്കാവ് റോഡിൽ വാഹനങ്ങൾ തിങ്ങി നിറഞ്ഞ് അവിടെയും ഗതാഗത സ്തംഭനമാണ്.