രജത് വധം: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളിയായി കണക്കാക്കാൻനീക്കം

229
photo credit : manorama online

ന്യൂഡൽഹി∙ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് സമനായി കണക്കാക്കാൻ നീക്കം. അംഗീകാരത്തിനായി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്നതില്‍ പ്രതിഷേധിച്ച് മലയാളികളുടെ നേതൃത്വത്തില്‍ ഇന്ന് മയൂര്‍ വിഹാറില്‍ മാര്‍ച്ച് നടത്തും. സാക്ഷികളായ മലയാളി കുട്ടികളുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് ഇന്നലെ തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്തും.

കേസിനായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം പൊലീസ് അംഗീകരിച്ചു. പാന്‍മസാല കച്ചവടക്കാരന്റെ മൂത്തമകന്റെ പ്രായപൂര്‍ത്തി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ 29 രാത്രിയാണ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രജതിനെ പാൻമസാല വിൽപനക്കാരനും കൂട്ടാളികളും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയയാൾ പിറ്റേദിവസം രാവിലെ വീണ്ടും കട തുറന്നിരുന്നു. തുടർന്ന് നാട്ടുകാരും മലയാളി അസോസിയേഷനും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
courtesy : manorama online

NO COMMENTS

LEAVE A REPLY