ഗുവാഹത്തി ∙ അസമിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദർശിച്ചു. സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാണെന്നും സര്‍ക്കാര്‍ മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ ദുരിതാശ്വാസവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയാണെന്നും ബന്ധപ്പെട്ടവരുമായി വിഷയം ചർച്ചചെയ്തെന്നും രാജ്നാഥ് പറഞ്ഞു.കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ അസമിൽ മരിച്ചവരുെട എണ്ണം 26 ആയി. പത്തു ജില്ലകളില്‍ നിന്നായി പതിനൊന്നു ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. കരവിഞ്ഞൊഴുകുന്ന നദികളാണ് രക്ഷാപ്രവര്‍ത്തനത്തിനുളള വെല്ലുവിളി. രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. 9000 ബോട്ടുകളാണ് പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 800 ഇടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.