ലോധ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു

199

ന്യൂഡൽഹി∙ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയുടെ നടത്തിപ്പിൽ അടിമുടി അഴിച്ചുപണി നിർദേശിച്ചുകൊണ്ട് ആർ.എം.ലോധ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു. 70 വയസ്സിനു മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹികളാക്കരുതെന്ന് കോടതി നിർദേശിച്ചു. രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഭരണതലപ്പത്ത് എത്തിക്കരുത്. സിഎജിയിലെ അംഗത്തെ ഗവേണിങ് കൗൺസിലിൽ ഉൾപ്പെടുത്തണം. ആറു മാസത്തിനുള്ളിൽ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒത്തുകളിയുടെയും വാതുവയ്പിന്റെയും പശ്ചാത്തലത്തിൽ സുപ്രീം കോടതിയാണ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

ലോധ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങൾ:

ഐപിഎല്ലിൽ വരുത്തേണ്ട മാറ്റങ്ങൾ, നിർദേശങ്ങൾ:

∙ ഐപിഎല്ലിന്റെ ഉന്നത ഭരണസമിതി ഗവേണിങ് കൗൺസിൽ എന്നറിയപ്പെടും.
∙ ഒൻപതംഗങ്ങളുണ്ടാവും. ബോർഡിന്റെ സെക്രട്ടറിയും ട്രഷററും എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും.
∙ ഗവേണിങ് കൗൺസിൽ ക്രിക്കറ്റ് ബോർഡിന്റെ ജനറൽ ബോഡിയുടെ കീഴിലാവും. അതായത് നിയന്ത്രിത സ്വയംഭരണമേ ഐപിഎൽ ഗവേണിങ് കൗൺസിലിനുണ്ടാവൂ.
∙ ഒരേ സമയം സംസ്ഥാന അസോസിയേഷന്റെയും ബോർഡിന്റെയും ഭാരവാഹിയാകാൻ അനുവദിക്കില്ല.
∙ സംസ്ഥാന അസോസിയേഷനുകൾക്കുള്ള ധനസഹായം കൃത്യമായി വിലയിരുത്തപ്പെടണം

∙ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽ നിന്നു മന്ത്രിമാരെ അകറ്റി നിർത്തുക
∙ ഭരണാധികാരികൾക്കു പ്രായപരിധിയും കാലപരിധിയും നിർബന്ധമാക്കുക
∙ വാതുവയ്പ് നിയമവിധേയമാക്കുക
∙ 70 വയസു കഴിഞ്ഞവരെ ഭരണത്തിലുൾപ്പെടുത്തരുത്
∙ ഒരു സംസ്ഥാനത്തു നിന്ന് വോട്ടിങ് അവകാശമുള്ള ഒരു അസോസിയേഷൻ മാത്രമേ ഉണ്ടാവൂ.
∙ സ്ഥാപനങ്ങൾക്കും നഗരകേന്ദ്രീകൃത യൂണിറ്റുകൾക്കും പ്രത്യേകമായ വോട്ടവകാശം ഉണ്ടാവരുത്
∙ ഭരണ സംവിധാനത്തിൽ അഴിച്ചുപണി അനിവാര്യം
∙ ഒൻപതംഗ ഉന്നതാധികാര സമിതിയാവണം ബോർഡിന്റെ കാര്യങ്ങൾ നിയന്ത്രിക്കേണ്ടത്
∙ ദൈനംദിന ഭരണനടത്തിപ്പിനു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിക്കണം.
∙ ബോർഡിന്റെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ ബോർഡിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം
∙ മൂന്നു തവണയിൽ കൂടുതൽ ബോർഡ് അംഗങ്ങൾ ഭരണത്തിൽ ഉണ്ടാവരുത്. പ്രസിഡന്റിന് മൂന്നു വർഷത്തിന്റെ രണ്ടു ടേം ഭരണത്തിലിരിക്കാം. മറ്റുള്ളവർക്ക് മൂന്നു ടേം അനുവദിക്കാം
∙ എല്ലാ ഭാരവാഹികൾക്കും ഭരണതലപ്പത്തെ ഓരോ കാലഘട്ടത്തിനും ഇടവേള അനിവാര്യം

NO COMMENTS

LEAVE A REPLY