പ്രണയം നിരസിച്ചപ്പോൾ കൊലപ്പെടുത്തി: സ്വാതിയുടെ കൊലയാളി

210

ചെന്നൈ∙ ഇൻഫോസിസ് ഉദ്യോഗസ്ഥ സ്വാതിയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി രാംകുമാർ. 2015 സെപ്റ്റംബറിൽ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് സ്വാതിയെ കണ്ടത്. പ്രണയത്തെക്കുറിച്ചു സംസാരിക്കാൻ കാത്തിരിക്കുകയായിരുന്നു.

കോളിവുഡിൽ അവസരങ്ങൾ തേടിയപോയ രാംകുമാർ കുറച്ചുകാലം ചെന്നൈയിലില്ലായിരുന്നു. തിരിച്ചുവന്നതിനുശേഷം വീണ്ടും സ്വാതിയെ കാണാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. രാംകുമാർ താമസിച്ചിരുന്നതിനു സമീപമുള്ള ക്ഷേത്രത്തിൽ സ്വാതി സ്ഥിരം പോകാറുണ്ടായിരുന്നു. ഇവിടെവച്ച് പലപ്പോഴും രാംകുമാർ സ്വാതി പിന്തുടരാറുണ്ടായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽവച്ചാണ് തന്റെ പ്രണയം രാംകുമാർ ആദ്യമായി സ്വാതിയോട് തുറന്നുപറയുന്നത്. എന്നാൽ സ്വാതി അത് തള്ളിക്കളഞ്ഞു.

പിന്നീടൊരിക്കൽ പ്രണയത്തിന്റെ കാര്യം പറഞ്ഞ് രാംകുമാർ സമീപിച്ചപ്പോൾ വളരെ മോശമായ രീതിയിൽ സ്വാതി പെരുമാറി. ഇത് രാംകുമാറിനെ പ്രകോപിപ്പിച്ചു.

സ്വാതിയുമായുള്ള വാക്കുതർക്കത്തിനുശേഷം രാംകുമാർ ചെന്നൈയിൽനിന്നു കുറച്ചുനാൾ മാറിനിൽക്കുകയും ചെയ്തു. ചെന്നൈയിൽ തിരിച്ചെത്തിയതിനുശേഷമാണ് നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ സ്വാതിയെ രാംകുമാർ കൊലപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY