ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനു മുന്നിൽ ചാവേർ സ്ഫോടനം

234
photo credit : manorama online

ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ യുഎസ് കോൺസുലേറ്റിനുമുന്നിൽ ചാവേർ സ്ഫോടനം. രണ്ട് സുരക്ഷാഭടൻമാർക്ക് പരുക്കേറ്റു. യുഎസ് കോൺസുലേറ്റിനു സമീപത്തുള്ള പള്ളിയിലേക്ക് സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പൊലീസ് തടഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാൾ കാറിലാണ് എത്തിയതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

സ്ഥലത്ത് പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. യുഎസ് കോൺസുലേറ്റിലെ ജീവനക്കാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. 2004ൽ ജിദ്ദയിലെ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒൻപത്പേർ കൊല്ലപ്പെട്ടിരുന്നു.
courtesy : manoroma online

NO COMMENTS

LEAVE A REPLY