എംപിമാരുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ല: സുരേഷ് ഗോപി

244

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി. തിരുവനന്തപുരത്ത് പാര്‍ട്ടി യോഗം നിശ്ചയിച്ചിരുന്ന ദിവസമാണ് പെട്ടെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എംപിമാരുടെ യോഗം വിളിച്ചത്. അതിനാൽ മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. നാളെയേ ഡല്‍ഹിയില്‍ എത്താന്‍ കഴിയൂ എന്ന് അറിയിച്ചിരുന്നു. ഇതിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം, ഡൽഹിയിൽ എംപിമാരുമായി നടത്തിയ ചർച്ച ഗുണകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വികസനകാര്യങ്ങളിൽ എംപിമാർ ഒറ്റക്കെട്ടായി നിൽക്കുമെന്ന് അറിയിച്ചു. എംപിമാരുമൊത്ത് പ്രധാനമന്ത്രിയെ കാണുന്നത് പിന്നീട് തീരുമാനിക്കും.

NO COMMENTS

LEAVE A REPLY