ടാങ്കർ അപകടം : തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു

176
Photo credit : manorama online

ലപ്പുറം : ടാങ്കറിൽനിന്ന് ചോർന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു. അപകടം ഒഴിവാക്കാൻ അഗ്നിശമനസേന ശ്രമിക്കുന്നതിനിടെ നാട്ടുകാർ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണം.
ടാങ്കർ ലോറി പുലർച്ചെ നാലിന് റോഡരികിൽ ഇടിച്ചു മറിഞ്ഞാണ് ഇന്ധനം ചേർന്നത്. സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്ററിനപ്പുറം കനോലി കനാൽ വരെ എത്തിയിരുന്നു. 400 മീറ്റർ അകലെയുള്ള വീടിനോട് ചേർന്ന് പൊട്ടിത്തെറിയും തീപിടത്തമുണ്ടായി. വീടിന്റെ ഒരുഭാഗം കത്തിയമർന്നു. കാറും ബൈക്കും കത്തിനശിച്ചു. വീട്ടുകാർ ഓടി രക്ഷപ്പെട്ടു. തോട്ടിൻക്കരയിലൂടെയുള്ള വൈദ്യുതിലൈൻ ഉരുകി പൊട്ടിവീണു.
കൂടുതൽ അഗ്നിശമനസേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. ജില്ലയിലെ അഞ്ചു സ്‌റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്‌ഥലത്തുണ്ട്. തോട്ടിൽ വൻതോതിൽ ഇന്ധനം കെട്ടിക്കിടക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനം ഉയർത്തി.

Advertisement

NO COMMENTS

LEAVE A REPLY