തൃശൂർ ∙ 78 വയസ്സായ വീട്ടമ്മയെ മയക്കു സ്പ്രേ ഉപയോഗിച്ചു മയക്കി ഇതരസംസ്ഥാന തൊഴിലാളി രണ്ടു സ്വർണ്ണ വളകൾ മോഷ്ടിച്ചു. അപകട നില തരണം ചെയ്ത സ്ത്രീ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. തേനി സ്വദേശിയായ തൊഴിലാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.
വെണ്ടൂർ സ്വദേശി മറിയത്തെയാണ് വീടിനുടുത്തുള്ള പറമ്പിൽ തേങ്ങ എടുക്കാൻ പോയപ്പോൾ മയക്കു സ്പ്രേ അടിച്ചു ബോധം കെടുത്തിയത്. വള ബലമായി ഊരിയപ്പോൾ കൈകളിൽ നേരിയി മുറിവുണ്ടായിട്ടുണ്ട്. തേനി സ്വദേശിയായ മാർബിൽ തൊഴിലാളിയെയാണ് പൊലീസ് അന്വേഷിക്കുന്നത്.