കെഎസ്‌യു പുനഃസംഘടനയിൽ പ്രതിഷേധം

201

കൊച്ചി∙ കെഎസ്‌യുവിൽ പുനഃസംഘടന നടത്താതെ, ജില്ലാ പ്രസിഡന്റുമാരെ മുഴുവൻ മാറ്റുകയും മാറിയ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കുകയും ചെയ്തുകൊണ്ടുള്ള ക്രമീകരണം മാത്രം നടപ്പാക്കിയതിൽ പ്രതിഷേധിച്ചു രണ്ടു സംസ്ഥാന ജനറൽ സെക്രട്ടറിമാർ രാജിവച്ചു. ആലപ്പുഴയിൽനിന്നുള്ള ബിനു ചുള്ളിയിൽ, കൊല്ലത്തുനിന്നുള്ള മഞ്ജുക്കുട്ടൻ എന്നിവരാണു രാജിവച്ചത്.

തിരഞ്ഞെടുക്കപ്പട്ട സംസ്ഥാന ജനറൽ സെക്രട്ടറിമാരായിരുന്നു ഇരുവരും. പുനഃസംഘടന അടിയന്തരമായി നടത്തണമെന്നും നിലവിലെ ക്രമീകരണം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇരുവരും എൻഎസ്‌യു നേതൃത്വത്തിന് ഇമെയിൽ സന്ദേശമയച്ചു. പുനഃസംഘടന നടത്താത്തതിൽ പ്രതിഷേധിച്ചു നേരത്തേ രാജിവച്ചിരുന്ന കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോൾ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനമേൽക്കാനില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം, ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക അനുമതിയില്ലാതെ കേരളത്തിൽ പ്രത്യേക ക്രമീകരണമേർപ്പെടുത്തിയത് അന്വേഷിക്കാൻ ദേശീയ പ്രസിഡന്റിന്റെ നിർദേശപ്രകാരം കേരളത്തിലെ സംഘടനാ ചുമതലയുള്ള എൻഎസ്‌യു ദേശീയ സെക്രട്ടറി ശ്രാവണിനെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY