അബുദാബി ∙ ഐഎസ് ഭീകരനെന്നു തെറ്റിദ്ധരിച്ചു തങ്ങളുടെ പൗരനെ യുഎസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ, വിദേശയാത്രകളിൽ ജനങ്ങൾ പരമ്പരാഗത വസ്ത്രം ഒഴിവാക്കണമെന്നു യുഎഇയുടെ നിർദേശം. വിദേശയാത്രകളിൽ, പ്രത്യേകിച്ച് പൊതു ഇടങ്ങളിൽ അറബ് പരമ്പരാഗത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്നും ഇതു പൗരന്മാരുടെ സുരക്ഷയെ മുൻനിർത്തിയുള്ള നിർദേശമാണെന്നുമാണു യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റ്.
ചികിൽസയ്ക്കു പോയ അഹമ്മദ് അൽ മെൻഹലിയെന്ന വ്യവസായിയെ ഹോട്ടലിൽ നിന്നു ബലം പ്രയോഗിച്ച് ഒഹായോ പൊലീസ് അറസ്റ്റ് ചെയ്തതിൽ യുഎസ് ഉപസ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ച യുഎഇ, സംഭവത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.