ഡാർജലിങ്∙ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ വാഹനവ്യൂഹത്തിലെ കാർ മലയിടുക്കിലേക്ക് മറിഞ്ഞു. ആറുപേർക്ക് പരുക്കേറ്റു. ഡാർജലിങ്ങിലെ ചെങ്കുത്തായ തിരിവിൽ വച്ചാണ് അപകടം. രാഷ്ട്രപതി സുരക്ഷിതനാണ്. ഡൽഹിയിലേക്കുള്ള വിമാനം കയറാൻ ബഗ്ഡോഗ്രയിലേക്ക് പോവുകയായിരുന്നു പ്രണബ്.
സംഭവം നടക്കുമ്പോൾ പശ്ചമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘവും മറ്റൊരു വാഹനത്തിൽ രാഷ്ട്രപതിയ്ക്കൊപ്പമുണ്ടായിരുന്നു. നാളെ നടക്കുന്ന അന്തർസംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മമത.
കനത്തമഴയും മഞ്ഞുമാണ് ഈ മേഖലയിൽ. ഇതേ തുടർന്നാണ് ഹെലികോപ്റ്റർ യാത്ര ഒഴിവാക്കിയത്. മമതയും സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
courtey : manorama online